Trending

കൊടുവള്ളിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്.


കൊടുവള്ളി: കൊടുവള്ളി പാലക്കുറ്റിയിൽ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. യാത്രക്കാരിയായ വെസ്റ്റ് കൈതപ്പൊയിൽ സ്വദേശിനി നൗഷിദക്കും, ഓട്ടോ ഡ്രൈവർ കൈതപ്പൊയിൽ സ്വദേശി കാദറിനുമാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. 

സാരമായി പരിക്കേറ്റ നൗഷിദയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും, കാദറിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. താമരശ്ശേരി ഭാഗത്തു നിന്നും കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയ്ക്ക് മുന്നിലേക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ പെട്ടന്ന് എടുത്തതാണ് അപകട കാരണം.

Post a Comment

Previous Post Next Post