Trending

കോഴിക്കോട് സ്വദേശിയായ യുവാവ് ദുബൈയിൽ കുത്തേറ്റു മരിച്ചു.

ദുബൈ: സുഹൃത്തുക്കൾക്കിടയിലെ തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് യുഎഇയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിൽ ജസീൽ (32) ആണ് മരിച്ചത്. ദുബൈ അൽഖൂസിലെ അൽമനാർ സെന്‍ററിന് പിറകിലായുള്ള താമസ കെട്ടിടത്തിലാണ് സംഭവം. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ജസീലിനെ ദുബൈ പോലീസ് അൽ റാഷിദിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

ജസീൽ താമസിക്കുന്ന മുറിയിലുള്ള സുഹൃത്തുക്കളും അടുത്തുള്ള മുറിയിലെ താമസക്കാരും തമ്മിലുണ്ടായ വാക്കുതർക്കം തടയാൻ ഇടപെട്ടപ്പോഴാണ് കുത്തേറ്റത്. തൊട്ടടുത്ത മുറിയിലുള്ളവർ മദ്യപിച്ചത് ജസീലിനൊപ്പം താമസിക്കുന്നവർ ചോദ്യം ചെയ്തതാണ് തർക്കത്തിലേക്ക് വഴിവെച്ചത്. ഈ സമയം പുറത്തുനിന്ന് ഭക്ഷണം കഴിച്ചെത്തിയ ജസീൽ തർക്കം പരിഹരിക്കാനായി സംസാരിക്കുന്നതിനിടെ മദ്യപാനി കഴുത്തിന് കത്തികൊണ്ട് കുത്തുകയായിരുന്നു. 

കേസിലെ പ്രതിയും മലയാളിയാണ്. പോലീസ് എത്തിയാണ് പ്രതിയെ കീഴടക്കിയത്. മൃതദേഹം ദുബൈ റാഷിദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ദുബായിലെ അൽ റാഷിദിയ ആശുപത്രിയിൽ.

Post a Comment

Previous Post Next Post