നാദാപുരം: നാദാപുരം കല്ലാച്ചിയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി കോവിലകം റോഡിൽ താഴെ ഗൗരിശങ്കർ വീട്ടിൽ ഗീത (57) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴു മണിയോടെ വീടിനോട് ചേർന്നുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ മുതൽ ഗീതയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനിടെയാണ് വീടിന്റെ പിൻവശത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പുറത്തെടുത്ത് നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ബന്ധുവായ സജീവ് കുമാറിന്റെ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്തു. പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കുറ്റ്യാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പരേതനായ ശശിധരനാണ് ഭർത്താവ്. മക്കൾ: ജൂലി, ദീപക് (ഖത്തർ). മരുമകൻ: പ്രവീൺ.