Trending

ചുറ്റിക കൊണ്ട് സുഹൃത്തിന്റെ തലയ്ക്കടിച്ചു; രക്ഷപ്പെടുന്നതിനിടെ പ്രതി ട്രെയിനിടിച്ച് മരിച്ചു.


കണ്ണൂർ: സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചയാൾ രക്ഷപ്പെടുന്നതിനിടെ ട്രെയിനിടിച്ച് മരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരിയിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. പാപ്പിനിശ്ശേരി സ്വദേശി പി.കെ.പി ഷഫീഖ് (44) ആണ് മരിച്ചത്.

ചുറ്റിക കൊണ്ട് അടിയേറ്റ ഷെഫീഖിന്റെ സുഹൃത്ത് പ്രശാന്ത് ഗുരുതരാവസ്ഥയിലാണ്. രാവിലെ പ്രശാന്തിന്റെ വീട്ടിലെത്തിയ ഷഫീഖ് കുടിക്കാൻ വെള്ളം ചോദിച്ചു. പ്രശാന്ത് വെള്ളം എടുക്കാനായി വീടികത്തേക്ക് കടന്നപ്പോൾ പിന്നിൽ നിന്നും ഷഫീഖ് ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നെന്നാണ് വിവരം. 

തുടർന്ന് അവിടെനിന്ന് ഓടി രക്ഷപ്പെടുമ്പോഴാണ് പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് അടുത്തുവച്ച് ഷഫീഖിനെ ട്രെയിനിടിച്ചത്. പ്രശാന്തനെ ആക്രമിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post