Trending

ഇൻസ്റ്റയിൽ നിന്നും പെൺകുട്ടികളുടെ ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപ്പന; യുവാവ് അറസ്റ്റിൽ.


മലപ്പുറം: പെൺകുട്ടികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് ടെലിഗ്രാമിൽ വിൽപ്പന നടത്തിയ കേസിലെ പ്രതി പിടിയിൽ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി നിതിൻ മോഹൻദാസാണ് അറസ്റ്റിലായത്. കോഴിക്കോട് രാമനാട്ടുകര സ്വദേശിനിയുടെ പരാതിയിൽ പരപ്പനങ്ങാടി പോലീസാണ് ഇയാളെ പിടികൂടിയത്. കണ്ണൂർ സ്വദേശിനി നൽകിയ പരാതിയിൽ ഇയാളെ കസ്റ്റഡിയിലെടുക്കാൻ ന്യൂ മാഹി പോലീസും പരപ്പനങ്ങാടിയിൽ എത്തിയിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിൽ നിന്ന് ചിത്രങ്ങളെടുത്താണ് മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപ്പന നടത്തുന്നത്. കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ പ്രതി ദുരുപയോഗം ചെയ്തിട്ടുണ്ട്. മലപ്പുറം, താനൂർ, പരപ്പനങ്ങാടി, ബേപ്പൂർ, ന്യൂമാഹി എന്നിവടങ്ങളിലായി എട്ടു പരാതികളാണ് നിതിനെതിരെ ഉള്ളത്. ബന്ധുക്കളുടെയും പരിചയമുള്ളവരുടെയും ചിത്രങ്ങൾ നിതിൻ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

Post a Comment

Previous Post Next Post