Trending

ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍.


മാനന്തവാടി: വയനാട് തൊണ്ടർനാട് പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. കുറ്റ്യാടി മരുത്തോങ്കര സ്വദേശി മുപ്പറ്റ കുഴിയിൽ വീട്ടിൽ എം. ഫൈസൽ (34)നെയാണ് തൊണ്ടർനാട് പോലീസ് പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തത്. 

2026 ഏപ്രിൽ മാസത്തിലാണ് സംഭവം. താല്‍ക്കാലിക അധ്യാപകനായി ജോലി ചെയ്യുന്ന ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികാതിക്രമം നടത്തുകയും സംഭവം പുറത്തു പറഞ്ഞാൽ ഫോട്ടോകൾ എഡിറ്റ് ചെയ്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പോലിസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post