Trending

താമരശ്ശേരിയിൽ സ്കൂട്ടറിൽ കെഎസ്ആർടിസി ബസ്സിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം.


താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് സമീപം സ്കൂട്ടറിൽ കെഎസ്ആർടിസി ബസ്സിടിച്ച് യുവതി മരിച്ചു. അണ്ടോണ വേങ്ങേരി മീത്തൽ കരീമിൻ്റെ ഭാര്യ മുബഷിറ (44) ആണ് മരിച്ചത്. ബസ്സിൻ്റെ പിൻചക്രം ദേഹത്ത് കയറിയതിനെ തുടർന്ന് യുവതി സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. 

ഇന്ന് വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സാണ് സ്കൂട്ടറിൽ ഇടിച്ചത്. ഭർത്താവിനൊപ്പമായിരുന്നു മുബഷിറ യാത്ര ചെയ്തത്. ബസ്സിൻ്റെ ഇടതുവശത്തുകൂടെ മുന്നോട്ട് നീങ്ങിയ സ്കൂട്ടർ ബസ്സിൽ തട്ടി ഭർത്താവ് ഇടതു വശത്തേക്കും, മുബഷിറ ബസ്സിനടിയിലേക്കും അകപ്പെടുകയായിരുന്നു.

Post a Comment

Previous Post Next Post