Trending

മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം.


കോഴിക്കോട്: മാങ്കാവ് പന്തീരാങ്കാവ് റോഡിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു. കോഴിക്കോട് ടൗണില്‍ നിന്നും പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ സിറ്റി സർവ്വീസ് ബസ്സിനാണ് തീപിടിച്ചത്. പുക ഉയർന്നപ്പോൾത്തന്നെ യാത്രക്കാരും ബസ് ജീവനക്കാരും പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.

കടുപ്പിനി പാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. ഡീസലിന് പുറമെ സിഎൻജി വാതകത്തിൽ കൂടി പ്രവർത്തിക്കുന്നതായിരുന്നു ബസ്സ്. ബസ്സിനകത്ത് നാല് സിഎൻജി സിലിണ്ടർ ഉണ്ടായിരുന്നെങ്കിലും കാലിയായിരുന്നതിനാൽ പൊട്ടിത്തെറി ഒഴിവായി. ബസ് പൂർണമായി അഗ്നിക്കിരയായി. മീഞ്ചന്തയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

Post a Comment

Previous Post Next Post