കോഴിക്കോട്: കോഴിക്കോട് പൂളാടിക്കുന്നിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. വെങ്ങളം പെരുപ്പാംവയൽ ജിഷ്ണു ലാൽ (30) ആണ് മരിച്ചത്. അപകടത്തിൽ കൂടെ യാത്ര ചെയ്തിരുന്ന വികാസ് നഗർ സ്വദേശി വിഷ്ണു പരിക്കേറ്റു ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. കോഴിക്കാട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജിഷ്ണു ലാൽ. ജോലി കഴിഞ്ഞു ഇരുചക വാഹനത്തിൽ മടങ്ങുമ്പോൾ റോഡരികിൽ നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ ഇടിച്ചായിരുന്നു അപകടം. അച്ഛൻ: ഗോപാലൻ അമ്മ: ഭാർഗ്ഗവി (ആശാവർക്കർ). സഹോദരൻ: ജിബിൻ ലാൽ