Trending

കൊടുവള്ളിയിൽ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കൊടുവള്ളി: കൊടുവള്ളി മാനിപുരത്ത് യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാനിപുരം കളരാന്തിരി കോളിക്കെട്ടിക്കുന്നുമ്മൽ മഹേഷ് കുമാർ (47) ആണ് മരിച്ചത്. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ കൊടുവള്ളി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് വീട് തുറന്ന് നടത്തിയ പരിശേധനയിലാണ് വീടിൻ്റെ മുൻഭാഗത്തെ ബെഡ് റൂമിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ ഒറ്റയ്ക്കാണ് വീട്ടിൽ താമസം.

താമരശ്ശേരി അമ്പലമുക്കിൽ മയക്കുമരുന്ന് പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തെ ആക്രമിച്ച കേസിലും, ഒന്നര കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ കേസിലും, വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ കേസിലും, കൂടാതെ മറ്റു നിരവധി ക്രിമിനൽ കേസിലും പ്രതിയാണിയാൾ. കൊടുവള്ളി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടിക്ക് ശേഷം നാളെ രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.

Post a Comment

Previous Post Next Post