Trending

താമരശ്ശേരി ജില്ലാ ട്രഷറിക്ക് മുൻപിൽ ജനപ്രതിനിധികളുടെ പ്രതിക്ഷേധ ധർണ്ണ.


താമരശ്ശേരി: താമരശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളുടെ പ്ലാൻ ഫണ്ട് മൂന്നാം ഗഡു (കട്ടിപ്പാറ-1,28,00000 രൂപ, താമരശ്ശേരി-1,50,00000 രൂപ) നൽകാത്തതിൽ പ്രതിഷേധിച്ച് കൊണ്ട് താമരശ്ശേരി, കട്ടിപ്പാറ പഞ്ചായത്ത് യുഡിഎഫ്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജില്ലാ റൂറൽ ട്രഷറിക്കു മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പ്ലാൻ ഫണ്ടുകൾ ലഭിക്കാത്തത് ഗ്രാമ പഞ്ചായത്തുകളുടെ സാമ്പത്തിക മുരടിപ്പിനും, വികസന തകർച്ചക്കും ഇടയാക്കുമെന്ന് പ്രതിക്ഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് മുൻ എംഎൽഎ. വി.എം ഉമ്മർ മാസ്റ്റർ പറഞ്ഞു. കെപിസിസി മെമ്പർ എ.അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. 

നാളികേര കർഷകർക്ക് ജൈവ വളത്തിന് സബ്സിഡി, ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, ക്ഷീര കർഷകർക്ക് പാലിനും, കാലിതീറ്റക്കും സബ്സിഡി, വീടുകൾ പുതുക്കി പണിയുന്നതിന് നൽകുന്ന ധനസഹായം, വിവാഹ ധനസഹായം, ദിവസ വേതന ജോലിക്കാർക്ക് ശമ്പളം, മരുന്ന് വാങ്ങൽ തുടങ്ങി നിരവധി പദ്ധതികളാണ് നിശ്ചലമായിരിക്കുന്നത്. ഈ പദ്ധതികൾക്കെല്ലാം നടപ്പു സാമ്പത്തിക വർഷം (2025 - 2026) ധനസഹായം നൽകാത്തതിനാൽ വരും സാമ്പത്തിക വർഷം മേൽ പദ്ധതികൾക്ക് ഫണ്ട് വകയിരുത്തേണ്ടി വരുന്നതിനാൽ, പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിനോ, നടപ്പിലാക്കുന്നതിനോ ഫണ്ട് ലഭ്യമല്ലാത്ത സ്ഥിതിയാണ് ഉണ്ടാകുവാൻ പോകുന്നത്.

താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി അധ്യക്ഷത വഹിച്ച ധർണ്ണയിൽ കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് സജീന ടീച്ചർ, വൈസ് പ്രസിഡണ്ട് പ്രേംജി ജെയിംസ്, താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.പി അബ്ദുൽ ഗഫൂർ, ഷാഹിം ഹാജി, കാവ്യ വി.ആർ, ജംഷീന വി.കെ, സുഫീറ പി.എസ്, നസീറ ഷരീഫ്, ബ്ലോക്ക് മെമ്പർ ജിൻസി തോമസ്, മെമ്പർമാരായ അബ്ദുൽ റഷീദ്, ഖദീജ സത്താർ, ഷീജ ദിലീപ്, പി.എ അനിൽ, ആസാദ് കാരാടി, ഹബീബുറഹ്മാൻ, കോയ വി.കെ, ജംസീന അസീസ്, നസീമ അസീസ്, സഫിയ അബൂബക്കർ, നജ്മ റഷീദ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post