Trending

കൊടുവള്ളിയിൽ ഗതാഗത കുരുക്കഴിക്കും- താമരശ്ശേരിയിൽ ഫയർ സ്റ്റേഷൻ; വികസന കാഴ്ചപാടുകൾ പങ്ക് വെച്ച് സലിം മടവൂർ.


കൊടുവള്ളി: നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ താമരശ്ശേരിയിൽ ഫയർസ്റ്റേഷനടക്കം നിരവധി വികസനങ്ങൾ കൊണ്ടുവരുമെന്ന് കൊടുവള്ളി മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി സലീം മടവൂർ. കൊടുവള്ളി മണ്ഡലത്തിലെ മാധ്യമ പ്രവർത്തകരുമായി നടത്തിയ മുഖാമുഖം പരിപാടിയിലാണ് സലീം മടവൂർ തൻ്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയത്.

താലൂക്ക് ആശുപത്രിയുടെ വികസനത്തിന് കൂടുതൽ തുക ലഭ്യമാക്കും, പുല്ലാഞ്ഞിമേടിലെ വ്യവസായ പാർക്ക് പ്രവർത്തന സജ്ജമാക്കും, കൊടുവള്ളിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടിയുണ്ടാവും, താമരശ്ശേരി ട്രഷറി, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവയ്ക്ക് അയോജ്യമായ സ്ഥലം കണ്ടെത്തും, സമീപ മണ്ഡലങ്ങളിലേതിന് തുല്യമായി റോഡുകൾ വികസിപ്പിക്കും, നരിക്കുനിയിൽ ബൈപ്പാസ് നിർമ്മിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നമടക്കം നിരവധി വികസന പദ്ധതികളാണ് സലീം മടവൂർ മുന്നോട്ട് വെക്കുന്നത്.

Post a Comment

Previous Post Next Post