തിരുവനന്തപുരം: മലയാളി യുവാവ് ഇസ്രായേലിൽ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം ചെമ്മരുതി ഗുരുമുക്കിൽ എസ്.എസ് ഭവനിൽ സുരേഷ് (42) ആണ് മരിച്ചത്. ഇസ്രയേലിലെ ടെൽ അവീവിൽ നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു സുരേഷ്. ഇസ്രയേലിലുള്ള സുഹൃത്തുക്കളാണ് സുരേഷ് മരണപ്പെട്ടതായി നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്. മരണപ്പെട്ടത് എങ്ങനെയെന്നതിൽ കൃത്യമായ വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടില്ല.
താമസ സ്ഥലത്തിന് പുറത്ത് ബോംബിംഗ് നടക്കുന്നുണ്ടെന്നും പച്ചക്കറി സാധനങ്ങള്‍ വാങ്ങാൻ വീടിന് പുറത്തേക്ക് പോവുകയാണെന്നുമാണ് ബന്ധുക്കള്‍ക്ക് അവസാനം ലഭിച്ച ശബ്ദ സന്ദേശത്തിൽ പറയുന്നത്. കൂടുതൽ വിവരങ്ങള്‍ക്കായി എംബസി വഴി അന്വേഷണം തുടരുകയാണെന്ന് ബന്ധുക്കള്‍ പറയുന്നു. രണ്ടു വർഷമായി സുരേഷ് ഇസ്രയേലിലാണ്. ഭാര്യ ചിത്ര കുവൈത്തിലാണ്. രണ്ടു മക്കളുണ്ട്.