തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം.വി ഗോവിന്ദനാണ് പ്രഖ്യാപനം നടത്തിയത്. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. കൊടുവള്ളി, കോട്ടക്കൽ, കൊണ്ടോട്ടി, തിരൂർ, പാലക്കാട് എന്നിവിടങ്ങളിൽ പിന്നീട് പ്രഖ്യാപിക്കും. ഈ മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രരായിക്കും ജനവിധി തേടുക.
എല്ലാ മേഖലയിലും സർക്കാർ ജനപക്ഷ ക്ഷേമവും വികസനവും ഉറപ്പാക്കിയെന്നും അസാധ്യമെന്ന് കരുതിയ പലതും നടപ്പായ കാലമാണ് ഇതെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിനിടെ എം.വി ഗോവിന്ദൻ പറഞ്ഞു. വർഗീയതയും സംഘർഷവുമില്ലാത്ത പത്ത് വർഷ കാലമാണ് കഴിഞ്ഞുപോയത്. 56 സിറ്റിങ് എംഎൽഎമാരുണ്ട്. പിബിയിൽ നിന്ന് മത്സരിക്കുന്നത് പിണറായി വിജയൻ മാത്രമാണ്. ജനാധിപത്യ രീതിയിലെ സ്ഥാനാർത്ഥി നിർണയമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഏപ്രിൽ 9ന് ആണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. കേരളത്തിൽ മൂന്നാം തുടർഭരണം എൽഡിഎഫ് ലക്ഷ്യമിടുമ്പോൾ അധികാരം പിടിക്കാനുള്ള പരിശ്രമത്തിലാണ് യുഡിഎഫ്.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക.
1. മഞ്ചേശ്വരം - കെ.ആര്‍ ജയാനന്ദ.
2. ഉദുമ - അഡ്വ. സി.എച്ച് കുഞ്ഞമ്പു.
3. തൃക്കരിപ്പൂര്‍ - ഡോ. വി.പി.പി മുസ്‌തഫ.
4. പയ്യന്നൂര്‍ - ടി.ഐ മധുസൂദനന്‍.
5. തളിപ്പറമ്പ് - പി.കെ ശ്യാമള ടീച്ചര്‍.
6. അഴീക്കോട് - കെ.വി സുമേഷ്.
7. കല്ല്യാശ്ശേരി - എം. വിജിന്‍.
8. ധര്‍മ്മടം - പിണറായി വിജയന്‍.
9. മട്ടന്നൂര്‍ - വി.കെ സനോജ്.
10. പേരാവൂര്‍ - കെ.കെ ശൈലജ ടീച്ചര്‍.
11. തലശ്ശേരി - കാരായി രാജന്‍.
12. മാനന്തവാടി - ഒ.ആര്‍ കേളു.
13. സുല്‍ത്താന്‍ബത്തേരി - എം.എസ് വിശ്വനാഥന്‍.
14. കുറ്റിയാടി - കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍.
15. പേരാമ്പ്ര - ടി.പി രാമകൃഷ്‌ണന്‍.
16. ബാലുശ്ശേരി - അഡ്വ. കെ.എം സച്ചിന്‍ദേവ്.
17. കൊയിലാണ്ടി - കെ. ദാസന്‍.
18. കോഴിക്കോട് നോര്‍ത്ത് - തോട്ടത്തില്‍ രവീന്ദ്രന്‍.
19. ബേപ്പൂര്‍ - പി.എ മുഹമ്മദ് റിയാസ്.
20. തിരുവമ്പാടി - ലിന്റോ ജോസഫ്.
21. പൊന്നാനി - അഡ്വ. എം.കെ സക്കീര്‍.
22. വണ്ടൂര്‍ - ഡോ. കെ.കെ ദാമോദരന്‍ മാസ്റ്റര്‍.
23. പെരിന്തല്‍മണ്ണ - വി.പി മുഹമ്മദ് ഹനീഫ.
24. മങ്കട - എം.പി അലവി.
25. തൃത്താല - എം.ബി രാജേഷ്.
26. തരൂര്‍ - പി.പി സുമോദ്.
27. ആലത്തൂര്‍ - ടി.എം ശശി.
28. നെന്മാറ - കെ. പ്രേമന്‍.
29. ഷൊര്‍ണ്ണൂര്‍ - പി. മമ്മിക്കുട്ടി.
30. ഒറ്റപ്പാലം - അഡ്വ. കെ. പ്രേംകുമാര്‍.
31. കോങ്ങാട് - അഡ്വ. കെ. ശാന്തകുമാരി.
32. മലമ്പുഴ - എ. പ്രഭാകരന്‍.
33. കുന്നംകുളം - എ.സി മൊയ്‌തീന്‍.
34. ചേലക്കര - യു.ആര്‍ പ്രദീപ്.
35. മണലൂര്‍ - പ്രൊഫ: സി. രവീന്ദ്രനാഥ്.
36. ഗുരുവായൂര്‍ - എന്‍.കെ അക്‌ബര്‍.
37. പുതുക്കാട് - കെ.കെ രാമചന്ദ്രന്‍.
38. ഇരിങ്ങാലക്കുട - ഡോ. ആര്‍ ബിന്ദു.
39. വടക്കാഞ്ചേരി - സേവ്യര്‍ ചിറ്റിലപ്പള്ളി.
40. അങ്കമാലി - സാജു പോള്‍.
41. ആലുവ - അഡ്വ. എ.എം ആരിഫ്.
42. കുന്നത്തുനാട് - പി.വി ശ്രീനിജിന്‍.
43. വൈപ്പിന്‍ - അഡ്വ. എം.ബി ഷൈനി.
44. കളമശ്ശേരി - പി രാജീവ്.
45. തൃക്കാക്കര - അഡ്വ. പുഷ്‌പാദാസ്.
46. കൊച്ചി - കെ.ജെ മാക്‌സി.
47. തൃപ്പൂണിത്തുറ - കെ.എന്‍ ഉണ്ണികൃഷ്‌ണന്‍.
48. കോതമംഗലം - ആന്റണി ജോണ്‍.
49. ഉടുമ്പന്‍ചോല - കെ.കെ ജയചന്ദ്രന്‍.
50. ദേവികുളം - അഡ്വ. എ. രാജ.
51. ഏറ്റുമാനൂര്‍ - വി.എന്‍ വാസവൻ.
52. കോട്ടയം - അഡ്വ. കെ അനില്‍കുമാര്‍.
53. പുതുപ്പള്ളി - കെ.എം രാധാകൃഷ്‌ണന്‍.
54. അരൂര്‍ - ദലീമ.
55. ആലപ്പുഴ - പി.പി ചിത്തരഞ്‌ജന്‍.
56. അമ്പലപ്പുഴ - എച്ച് സലാം.
57. കായംകുളം - അഡ്വ. യു പ്രതിഭ.
58. ചെങ്ങന്നൂര്‍ - സജി ചെറിയാന്‍.
59. മാവേലിക്കര - എം.എസ് അരുണ്‍ കുമാര്‍.
60. ആറന്മുള - വീണാ ജോര്‍ജ്ജ്.
61. കോന്നി - അഡ്വ. കെ.യു ജനീഷ്‌കുമാര്‍.
62. കൊട്ടാരക്കര - കെ.എന്‍ ബാലഗോപാല്‍.
63. കുണ്ടറ - എസ്.എല്‍ സജികുമാര്‍.
64. ഇരവിപുരം - എം. നൗഷാദ്.
65. കൊല്ലം - എസ്. ജയമോഹന്‍.
66. വര്‍ക്കല - അഡ്വ. വി. ജോയി.
67. ആറ്റിങ്ങല്‍ - ഒ.എസ് അംബിക.
68. വാമനപുരം - അഡ്വ. ഡി.കെ മുരളി.
69. കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രന്‍.
70. വട്ടിയൂര്‍ക്കാവ് - അഡ്വ. വി.കെ പ്രശാന്ത്.
71. നേമം - വി. ശിവന്‍കുട്ടി.
72. കാട്ടാക്കട - അഡ്വ. ഐ.ബി സതീഷ്.
73. അരുവിക്കര - അഡ്വ. ജി. സ്റ്റീഫന്‍.
74. നെയ്യാറ്റിന്‍കര - കെ. ആന്‍സലന്‍.
75. പാറശ്ശാല - സി.കെ ഹരീന്ദ്രന്‍.
സ്വതന്ത്രര്‍.
1. കുന്നമംഗലം - പി.ടി.എ റഹീം.
2. താനൂര്‍ - വി അബ്‌ദുറഹ്മാന്‍.
3. വേങ്ങര - മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കല്‍.
4. നിലമ്പൂര്‍ - യു. ഷറഫലി.
5. തവനൂര്‍ - ഡോ. കെ.ടി ജലീല്‍.
6. ചവറ - ഡോ: സുജിത് വിജയന്‍.
മാഹി - അഡ്വ. ടി അശോക് കുമാര്‍ (സ്വതന്ത്രന്‍).