കോഴിക്കോട്: കോഴിക്കോട് അശോകപുരത്ത് കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതരമായ പരിക്ക്. കോഴിക്കോട് നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സാണ് സ്കൂട്ടറിൽ ഇടിച്ചത്. അപകടത്തിൽ സ്കൂട്ടറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
രാവിലെ 7.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്. ഭക്ഷണ വിതരണ ജീവനക്കാരനായ യുവാവാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിൻ്റെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.