Trending

കോഴിക്കോട് പോലീസുകാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട്: കോഴിക്കോട് കൺട്രോൾ റൂമിലെ സിവിൽ പോലീസ് ഓഫീസറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുന്ദമംഗലം പിലാശ്ശേരി സ്വദേശിയായ ഷജുൽ (38) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ വെള്ളയിൽ റെയിൽവേ സ്റ്റേഷന് സമീപത്തെ പാളത്തിലാണ് അപകടം നടന്നത്. 

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post