Trending

സൗദിയിൽ താമസസ്ഥലത്ത് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന കക്കോടി സ്വദേശി മരിച്ചു.


റിയാദ്: താമസസ്ഥലത്ത് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് കക്കോടി സ്വദേശി റിയാദിൽ നിര്യാതനായി. കക്കോടി പാലത്ത് കിഴക്കഞ്ചേരി വീട്ടിൽ രാധാകൃഷ്ണൻ (62) ആണ് മരിച്ചത്. റിയാദിലെ മലസ് കെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. താമസസ്ഥലത്ത് വീണതിനെ തുടർന്ന് മണിക്കൂറുകളോളം രാധാകൃഷ്ണൻ സഹായമില്ലാതെ അവിടെത്തന്നെ കഴിയേണ്ടിവന്നു. രാത്രി വൈകിയിട്ടും ഇദ്ദേഹത്തെ കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കളും സ്പോൺസറും പോലീസിൻ്റെ സഹായത്തോടെ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതരായ ബാലകൃഷ്ണനും കാർത്യായനിയുമാണ് മാതാപിതാക്കൾ. ഭാര്യ: സുപ്രിയ, മക്കൾ: സ്നേഹ കൃഷ്ണൻ, സോനാ കൃഷ്ണൻ. മരുമകൻ: ശരത് കൃഷ്ണ (ദുബായ്). നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.

Post a Comment

Previous Post Next Post