കണ്ണൂർ: മട്ടന്നൂർ നടുവനാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരി അന്തരിച്ചു. തലച്ചങ്ങാട്ട് ശിവസൂര്യയിൽ രാജേഷ്-റിജിഷ ദമ്പതികളുടെ മകൾ ഇലാന രാജേഷ് (5) ആണ് മരിച്ചത്. നടുവനാട് എൽ.പി സ്കൂളിലെ എൽകെജി വിദ്യാർത്ഥിനിയാണ് ഇലാന.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ നടുവനാട് ടൗണിന് സമീപമായിരുന്നു അപകടം. അപകടത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.