മലപ്പുറം: പരപ്പനങ്ങാടി പാലത്തിങ്ങലില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. പരപ്പനങ്ങാടി കൊട്ടന്തല മുജാഹിദ് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന പാലക്കാപറമ്പില്‍ ആസിഫ് (24) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30ന് ആണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരപ്പനങ്ങാടിയിലും പരിസര പ്രദേശങ്ങളിലും രാത്രിയോടെ മഴയും ശക്തമായ ഇടിമിന്നലും ഉണ്ടായിരുന്നു.