കൊയിലാണ്ടി: കൊയിലാണ്ടിയിൽ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടർ യാത്രികന് പരിക്ക്. കൊയിലാണ്ടി സ്വദേശിയായ യുവാവിൻ്റെ കാലിനാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് 5.15 ഓടെ കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്‌കൂളിന് മുന്‍വശത്ത് വെച്ചായിരുന്നു അപകടം.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. ലോറിക്കടിയില്‍ കുടുങ്ങിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കാലിന് പരിക്കേറ്റ യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.