Trending

എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണ്ണയ തീയതി നീട്ടി ഉത്തരവിറങ്ങി.

തിരുവനന്തപുരം: 2025-26 വർഷത്തെ എസ്എസ്എൽസി മൂല്യനിർണ്ണയ തീയതി മാറ്റി ഉത്തരവിറങ്ങി. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയ ജോലികൾ ഏപ്രിൽ 16ന് ആരംഭിക്കും. ഏപ്രിൽ 6 മുതൽ 25 വരെ മൂന്നു സ്പെല്ലുകളായി തിരിച്ച് നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് 9ന് നടക്കുന്ന സാഹചര്യത്തിലാണ് മാറ്റം. മൂല്യനിർണ്ണയം നടത്തുന്നത് താഴെ പറയും പ്രകാരം മൂന്ന് സ്പെ‌ല്ലുകളായി പുനഃക്രമീകരിച്ചു.

സ്പെൽ 1
16.04.2026 മുതൽ 18.04.2026 വരെ (03 ദിവസം).

സ്പെൽ 2
20.04.2026 മുതൽ 25.04.2026 വരെ (06 ദിവസം).

സ്പെൽ 3
27.04.2026 മുതൽ 02.05.2026 വരെ (05 ദിവസം).

മൂല്യനിർണയ നടപടികൾക്ക് ശേഷം മെയ് രണ്ടാം വാരത്തോടെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കും.

Post a Comment

Previous Post Next Post