നടുവണ്ണൂർ: നടുവണ്ണൂർ കാവുന്തറയില്‍ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍. കൊയിലാണ്ടി കീഴരിയൂര്‍ ചാലില്‍ മീത്തല്‍ രാജേഷ് (41), നടുവണ്ണൂർ പള്ളിയത്ത്കുനി പെയിന്‍കിലാട്ട് താജു തസ്ലീഫ് (28) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കാവുന്തറ എയുപി സ്കൂളിന് സമീപം വെച്ചാണ് ഇരുവരും പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നും വില്‍പ്പനയ്ക്കായി എത്തിച്ച 85 ഗ്രാം എംഡിഎംഎയാണ് പോലീസ് ഇവരില്‍ നിന്നും പിടികൂടിയത്.
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ഫറാഷ് ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ഉത്തംദാസിന് കീഴിലുള്ള ജില്ലാ ഡാന്‍സാഫ് സ്‌കോഡും, പേരാമ്പ്ര ഡിവൈഎസ്പിയുടെ കീഴിലുള്ള സ്കോഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഡന്‍സാഫ് സ്കോഡ് അംഗങ്ങളായ എസ്ഐ വിനീത് കുമാർ, എഎസ്ഐമാരായ ഷാജി.വി.വി, സുനിൽകുമാർ സി.എം എന്നിവരും സംഘത്തിലുണ്ടായിരുന്നു.