മസ്കത്ത്: കോഴിക്കോട് സ്വദേശിയായ പ്രവാസി യുവാവ് ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. വടകര പൊൻമേരി പറമ്പിൽ കീഴേത്തറ ഹൗസിൽ ഏറത്തന്റവിട ദിനേശ് കുമാറിന്റെ മകൻ തെക്കേ മുറിയിൽ ദീപക് (38) ആണ് മരിച്ചത്. മസ്ക്കറ്റ്, അൽ അൻസബിലെ ഓഷ്യൻ റെസ്റ്റോറന്റ് ജീവനക്കാരനായിരുന്നു ദീപക്.
ദീപകിന്റെ ഭാര്യ ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിൽ നിന്നും വിസിറ്റ് വിസയിൽ ഒമാനിൽ എത്തിയത്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ് മൃതദേഹം. തുടർനടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ്: കിഴക്കേ മുറിക്കന്റവിട പ്രേമ. ഭാര്യ: സുചിത്ര ചന്ദ്രൻ.
Tags:
OBITUARY