അടിവാരം: താമരശ്ശേരി ചുരത്തിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരു മരണം, രണ്ടുപേർക്ക് പരിക്ക്. കൊയിലാണ്ടി സ്വദേശിയും വ്യാപാരിയുമായ കുമാരൻ (60) ആണ് മരിച്ചത്. ഇയാൾ പിക്കപ്പ് വാനിൽ ആയിരുന്നു. പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
ചുരം അഞ്ചാം വളവിന് താഴെ ഇന്ന് വൈകീട്ട് 3.30 ഓടെയായിരുന്നു അപകടം. പിക്കപ്പ് വാൻ കാറിലും, സംരക്ഷണ ഭിത്തിയിലും ഇടിച്ച് മറിയുകയായിരുന്നു. പച്ചക്കറി കയറ്റി വരികയായിരുന്ന പിക്കപ്പ് വാനാണ് മറിഞ്ഞത്. മരിച്ച കുമാരൻ്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.