Trending

കൊയിലാണ്ടിയിൽ ലോറിയിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം; ഇടിച്ചിട്ട ലോറി നിർത്താതെ പോയി.


കൊയിലാണ്ടി: കൊയിലാണ്ടി ദേശീയപാതയിൽ ലോറിയിടിച്ച് കാല്‍നടയാത്രക്കാരൻ മരിച്ചു. ആലപ്പുഴ മാരാരിക്കുളം സ്വദേശി ബിജുമോന്‍ (45) ആണ് മരിച്ചത്. ഇടിച്ചിട്ട ലോറി നിര്‍ത്താത പോയി. ബിജുമോനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊയിലാണ്ടി പൊലീസ് സ്റ്റേഷന് സമീപം ഇന്ന് അര്‍ദ്ധ രാത്രിയോടെയായിരുന്നു അപകടം. അപകടത്തില്‍ മരണപ്പെട്ട ബിജുമോന്‍ ജോലിയാവശ്യത്തിനായി കൊയിലാണ്ടിയിൽ എത്തിയതാണെന്നാണ് വിവരം. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 

അപകടമുണ്ടാക്കിയ ലോറി കണ്ടെത്താനായി കൊയിലാണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി. ബിജുമോനെ ഇടിച്ചിട്ട ശേഷം ലോറി കോഴിക്കോട് ഭാഗത്തേക്കാണ് കടന്നുപോയത്. ഈ ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.

Post a Comment

Previous Post Next Post