Trending

കുപ്പികളിലും ക്യാനുകളിലും ഇന്ധനം നൽകരുത്; പമ്പുകൾക്ക് കർശ്ശന നിർദ്ദേശം.


ന്യൂഡൽഹി: രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായതോടെ കര്‍ശ്ശന മുന്നറിയിപ്പുമായി കേന്ദ്രം. പെട്രോളും ഡീസലും കുപ്പികളിലും ക്യാനുകളിലും വാങ്ങരുതെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഹോര്‍മുസ് വഴി കൂടുതൽ കപ്പലുകള്‍ എത്തുമെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സംസ്ഥാനത്തെ ഇന്ധന ക്ഷാമത്തിലെ പ്രതിസന്ധികള്‍ക്കിടെയാണ് പുതിയ നിര്‍ദ്ദേശം. പെട്രോളും ഡീസലും കണ്ടെയ്‌നറുകളില്‍ വാങ്ങരുതെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിൽ ഇന്ധനം വിതരണം ചെയ്താൽ പമ്പുകൾക്കെതിരെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള കര്‍ശ്ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനങ്ങളിലെ പാചകവാതക വിതരണം വിലയിരുത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കിയെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഹോര്‍മുസ് കടന്ന ഇന്ത്യന്‍ കപ്പലുകള്‍ ഉടന്‍ ഇന്ത്യന്‍ തീരത്തേക്ക് എത്തുമെന്ന് വിദേശകാര്യ മന്ത്രാലായം അറിയിച്ചു. രണ്ട് കപ്പലുകളിലായി 92,700 മെട്രിക് ടണ്‍ എല്‍പിജിയാണ് എത്തുക.

Post a Comment

Previous Post Next Post