Trending

കോഴിക്കോടും മലപ്പുറത്തും ലുലു ഗ്രൂപ്പില്‍ ജോലി ഒഴിവ്; അഭിമുഖം മാർച്ച് 28ന്.


കോഴിക്കോട്: ലുലു ഗ്രൂപ്പ് കോഴിക്കോട്, മലപ്പുറം യൂണിറ്റുകളിൽ ജോലി ഒഴിവുകൾ. നിലവിലുള്ളതും പുതിയതുമായ ഔട്ട്‌ലെറ്റുകളിലേക്കാണ് റിക്രൂട്ട്മെൻ്റ്. മാർച്ച്‌ 28ന് രാവിലെ 10 മുതല്‍ 3 വരെ കുറ്റിപ്പുറം എലൈറ്റ് ലൈബ്രറിയിലാണ് അഭിമുഖം നടക്കുന്നത്. തസ്തികകള്‍, യോഗ്യത തുടങ്ങിയ വിശദവിവരങ്ങള്‍ അറിയാം.

സെല്‍സ് അസോസിയേറ്റ് (പുരുഷൻ/സ്ത്രീ).
പ്രായം: 20-30.
യോഗ്യത: എസ്എസ്എല്‍സി/പ്ലസ്ടു.
ഫ്രഷേഴ്സ് അപേക്ഷിക്കാം.

സെക്യൂരിറ്റി ഗാർഡ്/സൂപ്പർവൈസർ.
പ്രായം: 25-45.
ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് രണ്ടു വർഷം പരിചയം.

ക്യാഷിയർ.
പ്രായം: 20-30.
യോഗ്യത: പ്ലസ്ടു അല്ലെങ്കില്‍ അതില്‍ കൂടുതല്‍.
ഫ്രഷേഴ്സ് അപേക്ഷിക്കാം.

ഫിഷ് മൊംഗർ/അസിസ്റ്റന്റ് ഫിഷ് മൊംഗർ.
കുറഞ്ഞത് രണ്ടു വർഷം ബന്ധപ്പെട്ട പരിചയം.

ബച്ചർ.
കുറഞ്ഞത് രണ്ടു വർഷം ബന്ധപ്പെട്ട പരിചയം.

സൂപ്പർവൈസർ (വിവിധ വിഭാഗങ്ങള്‍).
പ്രായം: 22-35.
വിഭാഗങ്ങള്‍: ക്യാഷ്, ചില്ലഡ് -ഡയറി, ഹോട്ട് ഫുഡ്, ഗ്രോസറി, നോണ്‍ ഫുഡ്, ബേക്കറി, റോസ്റ്ററി, ഹൗസ് കീപ്പിംഗ്, മൊബൈല്‍സ്, ഹൗസ്ഹോള്‍ഡ്, ഇലക്‌ട്രോണിക്സ്, ഹെല്‍ത്ത് & ബ്യൂട്ടി, മെൻസ്, ലേഡീസ്, കിഡ്സ്, സ്പോർട്സ്.
കുറഞ്ഞത് രണ്ടു വർഷം ബന്ധപ്പെട്ട പരിചയം.

കമ്മി/സിഡിപി/ഡിസിഡിപി (ഹോസ്പിറ്റാലിറ്റി വിഭാഗം).
സൗത്ത്- നോർത്ത് ഇന്ത്യൻ, കോണ്‍ടിനന്റല്‍, ചൈനീസ്, അറബിക് വിഭവങ്ങളില്‍ പരിചയം.
ജിലേബി, ബ്രോസ്റ്റ്, ഷവർമ്മ, സാൻഡ്‌വിച്ച്, പിസ, ജ്യൂസ്, ബിരിയാണി, ട്രഡീഷണല്‍ സ്നാക്സ്, ഗ്രില്‍, സലാഡ്, പൊറോട്ട തുടങ്ങിയ മേഖലകളില്‍ പരിചയം ആവശ്യമാണ്.

ഹെല്‍പ്പർ.
പ്രായം: 45 വരെ.

റിക്രൂട്ട്‌മെൻ്റിന് ലുലു ഗ്രൂപ്പ് ഫീസ് ഈടാക്കുന്നില്ലെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി hrcalicut@luluindia.com എന്ന ഇമെയിൽ വിലാസത്തിലോ 0495 663 1000 എന്ന നമ്പറിലോ ബന്ധപ്പെടാം.

Post a Comment

Previous Post Next Post