കോഴിക്കോട്: റംസാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. സാധാരണക്കാർക്ക് ആശ്വാസമാകുന്നതാണ് വിലക്കുറവിലുള്ള ഈ സ്പെഷ്യൽ കിറ്റ്. റംസാൻ നിലാവ് എന്നാണ് കിറ്റിന് പേരിട്ടിരിക്കുന്നത്. 1,018 രൂപ വിപണി വിലയുള്ള 15 ഇനങ്ങളാണ് കിറ്റിലുള്ളത്. ഈ കിറ്റ് 786 രൂപയ്ക്കാണ് ഉപഭോക്താവിന് നൽകുക. മാർച്ച് 20 വരെ ഈ ഓഫർ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ലഭിക്കും.
കിറ്റിൽ ഉള്‍പ്പെട്ടിരിക്കുന്നത് എന്തൊക്കെ?
ഒരു കിലോ ശബരി അപ്പം പൊടി, പുട്ടുപൊടി, 100 ഗ്രാം ചിക്കൻ മസാല, പെരുഞ്ചീരകം, മീറ്റ് മസാല, ജീരകം, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, 50 ഗ്രാം കുരുമുളകുപൊടി, ഒരു കിലോ റവ, പഞ്ചസാര, 250 ഗ്രാം ശബരി ഗോൾഡ് ചായപ്പൊടി, ഏലക്കായ 20 ഗ്രാം, അണ്ടിപ്പരിപ്പ് 50 ഗ്രാം എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.