Trending

Indian Army Agniveer Recruitment 2026: എട്ടാംക്ലാസ് മുതൽ പ്ലസ്ടു വരെയുള്ളവർക്ക് ഇന്ത്യൻ ആർമിയിൽ അവസരം.

2026-2027 വർഷത്തെ Indian Army Agniveer Recruitment 2026 വിജ്ഞാപനം പുറത്തിറങ്ങി. എട്ടാം ക്ലാസ്സ് മുതൽ പ്ലസ്ടു വരെ യോഗ്യതയുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഇത്തവണയും പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും അഗ്നിവീർ (വനിതാ മിലിട്ടറി പോലീസ്) ആകാൻ അവസരമുണ്ട്. കോഴിക്കോട് (ARO Calicut), തിരുവനന്തപുരം (RO HQ Trivandrum) സോണുകൾക്ക് കീഴിലുള്ള എല്ലാ ജില്ലക്കാർക്കും ഇപ്പോൾ രജിസ്റ്റർ ചെയ്യാം. യോഗ്യത, ശമ്പളം, ഫിസിക്കൽ ടെസ്റ്റ് തുടങ്ങിയവ താഴെ വിശദമായി നൽകുന്നു.

വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കായി താഴെ പറയുന്ന തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്:

1. Agniveer General Duty (GD) – All Arms
Qualification: പത്താം ക്ലാസ്സ് വിജയം (45% മൊത്തം മാർക്കും, ഓരോ വിഷയത്തിനും 33% മാർക്കും നിർബന്ധം).

2. Agniveer Technical
Qualification: പ്ലസ്ടു (Physics, Chemistry, Maths, English) 50% മാർക്കോടെ വിജയിച്ചിരിക്കണം. ഓരോ വിഷയത്തിനും 40% മാർക്ക് നിർബന്ധം. OR പത്താം ക്ലാസ്സും ഐടിഐ (ITI) അല്ലെങ്കിൽ ഡിപ്ലോമയും ഉള്ളവർക്കും അപേക്ഷിക്കാം.

3. Agniveer Office Assistant/Store Keeper Technical
Qualification: പ്ലസ്ടു (Arts, Commerce, Science) 60% മാർക്കോടെ വിജയം. ഓരോ വിഷയത്തിനും 50% മാർക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷ്, മാത്സ്/അക്കൗണ്ട്സ്/ബുക്ക് കീപ്പിംഗ് എന്നിവ പഠിച്ചിരിക്കണം.

4. Agniveer Tradesman (10th & 8th Pass)
10th Pass: ഓരോ വിഷയത്തിനും 33% മാർക്ക് മതി. (Chef, Washerman, etc.)
8th Pass: ഓരോ വിഷയത്തിനും 33% മാർക്ക് മതി. (House Keeper, Mess Keeper, etc.)

5. Agniveer General Duty (Women Military Police)
വനിതകൾക്കും ആർമിയിൽ ചേരാൻ സുവർണ്ണാവസരമാണിത്. Women Military Police തസ്തികയിലേക്ക് പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 45% മാർക്കോടെ പത്താം ക്ലാസ്സ് വിജയിച്ചിരിക്കണം. ഉയരം കുറഞ്ഞത് 162 സെന്റീമീറ്റർ ഉണ്ടായിരിക്കണം.

എങ്ങനെ ഓൺലൈനായി Indian Army Agniveer Recruitment 2026-ന് അപേക്ഷിക്കാം:
• ഔദ്യോഗിക വെബ്സൈറ്റായ joinindianarmy.nic.in സന്ദർശിക്കുക.
• ‘Agnipath’ മെനുവിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കുക. (Aadhaar Card നിർബന്ധമാണ്).
• നിങ്ങളുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള പോസ്റ്റ് തിരഞ്ഞെടുത്ത് അപേക്ഷിക്കുക.
• അപേക്ഷാ ഫീസ് 250 രൂപ ഓൺലൈനായി അടയ്ക്കുക.
• അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്തു സൂക്ഷിക്കുക.
• Deadline: ഏപ്രിൽ 01 വരെ മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.

Post a Comment

Previous Post Next Post