Trending

പുരുഷാരോഗ്യത്തിന് ഉണക്കമീന്‍ നല്ലതാ.! ഇതിൻ്റെ ഗുണങ്ങള്‍ അറിയാതെ പോകരുത്.


മലയാളികളുടെ ഇഷ്ട ഊൺ വിഭവമാണ് ഉണക്കമീന്‍. എന്നാൽ കേവലം രുചിക്ക് മാത്രമല്ല, ആരോഗ്യത്തിനും മികച്ചതാണെന്ന് നിങ്ങള്‍ക്കറിയാമോ..? പ്രത്യേകിച്ച് കഠിനാധ്വാനം ചെയ്യുന്ന പുരുഷന്മാര്‍ക്ക് ആവശ്യമായ പല പോഷക ഗുണങ്ങളും ഇതില്‍ ഒളിഞ്ഞിരിപ്പുണ്ട്. നാഡീപേശികളുടെ ബലം മുതല്‍ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ വരെയുള്ള ഉണക്കമീനിന്റെ ഗുണങ്ങളൊന്ന് പരിശോധിക്കാം.

പുരുഷന്മാര്‍ക്ക് എന്തുകൊണ്ട് ഉണക്കമീന്‍..?

1. പേശീബലത്തിന് മികച്ച പ്രോട്ടീന്‍ (Muscle Building)

ജിം പരിശീലനങ്ങളിൽ ഏർപ്പെടുന്നവരും കഠിനമായ ശാരീരിക ജോലി ചെയ്യുന്നവർക്കും പ്രോട്ടിന്‍ പൗഡറുകള്‍ക്ക് പകരം ഉണക്കമീന്‍ ശീലമാക്കാം. പേശികളുടെ വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കാനും ആവശ്യമായ ഉയര്‍ന്ന തോതിലുള്ള പ്രോട്ടീന്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.

2. ലൈംഗികാരോഗ്യവും ഹോര്‍മോണ്‍ ബാലന്‍സും

പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണ്‍ (Testosterone), ഹോര്‍മോണ്‍ ഉത്പാദനത്തിന് സഹായിക്കുന്ന സിങ്ക് (Zinc), സെലീനിയം തുടങ്ങിയവ ഉണക്കമീനില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രത്യുല്‍പാദന ശേഷി മെച്ചപ്പെടുത്താനും ലൈംഗികാരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു.

3. ഹൃദയാരോഗ്യവും ഒമേഗ 3യും 

ഹൃദയരോഗങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഉണക്ക മീനിലുണ്ട്. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.

4. അസ്ഥികളുടെ കരുത്തിന്

പ്രായമാകുമ്പോൾ പുരുഷന്മാരെ അലട്ടുന്ന സന്ധിവേദന, എല്ലുകളുടെ ബലഹീനത, തേയ്മാനം, തുടങ്ങിയവ പരിഹരിക്കാന്‍ ഇതിലെ കാല്‍സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍-ഡി എന്നിവ സഹായിക്കുന്നു. എല്ലുകളുടെ സാന്ദ്രത (Bone Denstiy) വര്‍ദ്ധിപ്പിക്കാന്‍ ഇത് ഉത്തമമാണ്.

5. ക്ഷീണം അകറ്റി ഊര്‍ജം നല്‍കുന്നു 

ഇരുമ്പ് (അയേൺ) ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച തടയാനും ശരീരത്തിലെ ഊര്‍ജസ്വലത നിലനിര്‍ത്താനും ഉണക്കമീന്‍ കഴിക്കുന്നത് ഏറെ ഗുണകരമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ (Precautionary Measures)

ഉണക്കമീന്‍ ഗുണകരമാണെങ്കിലും ചില കാര്യങ്ങളില്‍ അതീവ ശ്രദ്ധ ആവശ്യമാണ്.

ഉപ്പിന്റെ അംശം: ഉണക്കമീനില്‍ വലിയ തോതില്‍ ഉപ്പ് അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം (High BP) കൂടാന്‍ കാരണമായേക്കാം. ആയതിനാല്‍ പാകം ചെയ്യുന്നതിന് മുൻപ് ഉപ്പ് നന്നായി കഴുകി കളയുക.

വൃക്കരോഗികള്‍ക്ക്: വൃക്ക സംബന്ധമായ അസുഖമുള്ളവര്‍ക്ക് ഉണക്കമീന്‍ നല്ലതല്ല. പരമാവധി ഒഴിവാക്കുകയോ ഡോക്ടറുടെ നിര്‍ദ്ദേശം തേടുകയോ ചെയ്യണം.

ഗുണനിലവാരം: ചീഞ്ഞ മീനുകളോ, അമിതമായ അളവില്‍ രാസവസ്തുക്കള്‍ ചേര്‍ത്തതോ ആയ ഉണക്കമീന്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

Post a Comment

Previous Post Next Post