Trending

അർഹരായ വയോജനങ്ങൾക്ക് ആരോഗ്യക്കിറ്റ് വിതരണം ചെയ്യണം -നരിക്കുനി വയോ ക്ലബ്.


നരിക്കുനി: ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടുന്ന വയോജനങ്ങൾക്ക് പ്രതിരോധശേഷി വർദ്ധിക്കാൻ ഉപകരിക്കുന്ന പോഷക സമൃദ്ധമായ ആഹാരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ആരോഗ്യക്കിറ്റ് അർഹരായ വയോജനങ്ങൾക്ക് വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് നരിക്കുനി പഞ്ചായത്ത് വയോ ക്ലബ്‌ ഭാരവാഹികൾ നരിക്കുനി ഗ്രാമപ്പഞ്ചായത്ത് വയോജന ഗ്രാമസഭയിൽ അധികൃതരോട് ആവശ്യപ്പെട്ടു. യോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി ലൈല ഉദ്ഘാടനം ചെയ്തു. 

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ സലിം അധ്യക്ഷനായി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സബീനാ ബഷീർ, സൂപ്പർവൈസർ രജനി, ടി.കെ സുനിൽകുമാർ, അപർണ നടുവിലെടുത്ത്, ജസീലാ മജീദ്, പി.സി റംല, ബി.സി ജലീൽ, ഇ.വി നിഷ, എൻ.കെ രതീഷ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post