Trending

ഉള്ളിയേരി പുളിക്കൂല്‍ താഴെ നിയന്ത്രണംവിട്ട കാര്‍ മതിലില്‍ ഇടിച്ച് അപകടം; മൂന്നുപേർക്ക് പരിക്ക്.


ഉള്ളിയേരി: ഉള്ളിയേരി-പേരാമ്പ്ര റോഡില്‍ നിയന്ത്രണംവിട്ട കാര്‍ മതിലില്‍ ഇടിച്ച് അപകടം. അപകടത്തിൽ മൂന്നു പേര്‍ക്ക് പരിക്ക്. പേരാമ്പ്ര ഭാഗത്തുനിന്നും വരികയായിരുന്ന മൂന്ന് പേരടങ്ങിയ വാദ്യകലാകാരന്മാര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചയോടെ ഉള്ളിയേരി പുളിക്കൂല്‍ താഴെ ആയിരുന്നു അപകടം. 

ഇവര്‍ ബാലുശ്ശേരിയിലെ പരിപാടി കഴിഞ്ഞ് കൂടെയുണ്ടായിരുന്ന ഒരാളെ തെരുവത്ത് കടവില്‍ ഇറക്കി വരുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, മറ്റു രണ്ടുപേരെ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post