കാസർകോട്: കാസർകോട് ഇൻഫ്ലുവൻസറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പു എന്ന രേഷ്മയാണ് (24) ജീവനൊടുക്കിയത്. വാടക ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. ചിന്നുപാപ്പു ആദൂർ സ്വദേശിയാണെങ്കിലും താമസിക്കുന്നത് കാസർകോട് നഗരത്തോടടുത്തുള്ള സ്ഥലത്തെ വാടക ക്വാർട്ടേഴ്സിലാണ്. ക്വാർട്ടേഴ്സിലെ മുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
മരണ കാരണം വ്യക്തമല്ല. ഒരു മാസം മുമ്പാണ് ചിന്നു പാപ്പു വിവാഹമോചിതയായത്. നാല് വയസ്സുള്ള ഒരു മകനുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാരണമാണോ ജീവനൊടുക്കിയതിന് പിന്നിലുള്ളതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.