Trending

എസ്റ്റേറ്റ് മുക്കിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ഏഴുപേർക്ക് പരിക്ക്.


എകരൂൽ: താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിൽ എസ്റ്റേറ്റ് മുക്കിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്. താമരശ്ശേരി ഭാഗത്തു നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന വയനാട് വാകേരി സ്വദേശികൾ സഞ്ചരിച്ച ഓട്ടോയും, സമസ്ത സമ്മേളനം കഴിഞ്ഞ് വരികയായിരുന്ന നിലമ്പൂർ സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്.

ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം. ഓട്ടോ യാത്രക്കാരായ രവീന്ദ്രൻ, സുജാത, സുമ, കോമള, മറ്റൊരാൾക്കും കാർ യാത്രക്കാരായ സംജിത് (24) നിലമ്പൂർ. സൽമാനുൽ ഫാരിസ് (24) കാളികാവ് എന്നിവർക്കുമാണ് പരിക്കേറ്റത്. പരുക്കേറ്റവരെ പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post