Trending

സ്വർണ വില വീണ്ടും ഉയരുന്നു; പവന് ഇന്ന് 1640 കൂടി.


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 1640 രൂപയും, ഗ്രാമിന് 205 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ സ്വർണവില പവന് 1,16,480 രൂപയും, ഗ്രാമിന് 14,560 രൂപയുമായി. ഡോളറിന്‍റെ ദൗര്‍ബല്യമാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. 

ഒരിടവേളയ്‌ക്ക് ശേഷമാണ് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ് രേഖപ്പെടുത്തുന്നത്. ജനുവരി 29ന് ഉയര്‍ന്ന വില 1,31,160 രൂപയില്‍ എത്തിയിരുന്നു. ഇതാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയിലെ റെക്കോഡ് കുതിപ്പ്. അതിന് പിന്നാലെ കൂപ്പുകുത്തിയ വില വീണ്ടും ഉയരുകയാണിപ്പോള്‍. 

ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കുറഞ്ഞത് 1,25,798 രൂപയെങ്കിലും നല്‍കേണ്ടി വരും. ഇത് പണിക്കൂലിക്ക് അനുസരിച്ച് ഇനിയും ഉയര്‍ന്നേക്കാം. സ്വര്‍ണത്തിനൊപ്പം വെള്ളിയുടെ വിലയിലും മാറ്റങ്ങള്‍ തുടരുന്നുണ്ട്. ഒരു ഗ്രാമിന് 300 രൂപ, 10 ഗ്രാമിന് 3000 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ വെള്ളി വില.

Post a Comment

Previous Post Next Post