Trending

പാചകവാതക സിലിണ്ടറിന് വില കൂട്ടി എണ്ണകമ്പനികൾ.


ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകള്‍ക്ക് വില കൂടി. വാണിജ്യ സിലിണ്ടറിന്‍റെ വിലയിലാണ് വര്‍ദ്ധനയുണ്ടായത്. 19 കിലോ സിലിണ്ടറിന് കൊച്ചിയില്‍ 49 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ 1747 രൂപയാണ് നല്‍കേണ്ടി വരിക. ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, ബേക്കറികള്‍, കാറ്ററിങ് സംരംഭങ്ങള്‍ തുടങ്ങിയവരെ നേരിട്ട് ബാധിക്കുന്നതാണ് ഈ വില വർദ്ധനവ്.

അതേസമയം, ഗാര്‍ഹിക സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല. ജനുവരി രണ്ടിന് വാണിജ്യ സിലിണ്ടറിന് 111 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം 1812 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന് പിന്നീട് 225 രൂപ ഘട്ടംഘട്ടമായി കുറച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിന് ശേഷം ഗാര്‍ഹിക സിലിണ്ടര്‍ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.

Post a Comment

Previous Post Next Post