ഉള്ളിയേരി: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയിൽ ഉള്ളിയേരി പത്തൊൻപതാം മൈലിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. കുന്നക്കൊടി അത്തിക്കോട്ട് കൃഷ്ണൻ കിടാവ് (55), ഉള്ളിയേരി പാലോറ മലയിൽ അഞ്ചിത (27) എന്നിവർക്കാണ് പരിക്കറ്റേത്. കൃഷ്ണൻ കിടാവിൻ്റെ പരിക്ക് സാരമുള്ളതാണ്. അഞ്ചിതയുടെ കൂടെ മറ്റൊരു സ്ത്രീ കൂടിയുണ്ടായിരുന്നു ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്ന് വൈകീട്ട് നാലോടെ ഉള്ളിയേരി പെട്രോൾ പമ്പിന് മുൻവശമായിരുന്നു അപകടം. പമ്പിൽ നിന്നും പെട്രോൾ നിറച്ച് റോഡിലേക്ക് കയറിവന്ന അഞ്ചിത സഞ്ചരിച്ച സ്കൂട്ടർ ഉള്ളിയേരി ഭാഗത്തേക്ക് പോവുകയായിരുന്ന കൃഷ്ണൻ കിടാവ് സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടനെ തന്നെ നാട്ടുകാർ ആംബുലൻസിൽ മൊടക്കല്ലൂർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.