Trending

വാടകവീട് ഒഴിപ്പിക്കാനെത്തിയ വനിത എഎസ്ഐയെ തീ കൊളുത്താന്‍ ശ്രമം; യുവതിക്കെതിരെ കേസ്.

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ വാടകവീട് ഒഴിപ്പിക്കാനെത്തിയ പോലീസിനെതിരെ വധശ്രമം. ചേവായൂർ സ്റ്റേഷനിലെ വനിത എഎസ്ഐയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച കേസില്‍ യുവതിക്കെതിരെ പോലീസ് കേസെടുത്തു. 

മലാപ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന ഷെറിന്‍ എന്ന യുവതിക്കെതിരെയാണ് ചേവായൂര്‍ പൊലീസ് കേസെടുത്തത്. കോടതി ഉത്തരവിനെ തുടർന്നായിരുന്നു വനിതാ എഎസ്ഐയും സംഘവും വാടകവീട് ഒഴിപ്പിക്കാൻ എത്തിയത്. 

യുവതി പോലീസ് ഉദ്യോഗസ്ഥയെ തടഞ്ഞുവെച്ച് ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നിൽക്കുകയും കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും പൊള്ളൽ ഏൽപ്പിക്കാൻ ശ്രമിച്ചെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്.

Post a Comment

Previous Post Next Post