Trending

സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു; ഇന്ന് വര്‍ദ്ധിച്ചത് ആയിരം രൂപയിലേറെ.


കോഴിക്കോട്: സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് പവന് 1,120 രൂപ കൂടി 1,18,640 രൂപയായി. ഗ്രാമിന് 140 രൂപ ഉയർന്ന് 14,830 രൂപയുമായി. ഇന്നലെ രണ്ടുതവണ സ്വർണവിലയിൽ മാ​റ്റം രേഖപ്പെടുത്തിയിരുന്നു. രാവിലെ പവന് 1,520 രൂപ കൂടി 1,18,320 രൂപയായി ഉയർന്നെങ്കിലും ഉച്ചയ്ക്കുശേഷം 800 രൂപ കുറഞ്ഞ് 1,17,520 രൂപയായി കുറഞ്ഞു. 

ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഇന്നാണ്. ഫെബ്രുവരി രണ്ടിനാണ് ആഗോള വിപണിയിൽ ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും കുറഞ്ഞ് സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 1,07,920 രൂപയും ഗ്രാമിന് 13,490 രൂപയുമായിരുന്നു.

അതേസമയം,​ സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 290 രൂപയും കിലോഗ്രാമിന് 2,​90,​000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 300 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിയുടെ വിലയെ സ്വാധീനിക്കും.

Post a Comment

Previous Post Next Post