പേരാമ്പ്ര: മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പേരാമ്പ്ര ചേനോളി കീഴല്‍ മീത്തല്‍ ബാലന്‍ (71) ആണ് ഇന്ന് മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങിയത്. ഫെബ്രുവരി 8ന് രാത്രിയായിരുന്നു ബാലന് സമീപവാസിയുടെ മര്‍ദ്ദനമേറ്റത്.
ബാലനും ഭാര്യയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് സമീപവാസി വീടിനുള്ളില്‍ കയറിയത് ചോദ്യം ചെയ്തതാണ് മര്‍ദ്ദനം ഏല്‍ക്കാന്‍ കാരണമെന്ന് പറയുന്നു. വര്‍ഷങ്ങളായി ശ്വാസകോശ രോഗമുള്ള ബാലന് നെഞ്ചിലും കഴുത്തിനും മര്‍ദ്ദനത്തില്‍ പരിക്കേറ്റതായി ഭാര്യ പറഞ്ഞു.
സംഭവത്തില്‍ സമീപവാസി വിനോദനെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ഗീത. മക്കള്‍: വിഷ്ണു ദത്ത്, ജിഷ്ണു ദത്ത്. മരുമകള്‍: നീഷ്മ.