താമരശ്ശേരി: അമ്പായത്തോട് സ്‌കൂൾ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന 'പൈതൃകം' ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഗണിത പ്രദർശനം കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സജീന ടീച്ചർ ഉദ്‌ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ജബ്ബാർ മാളിയേക്കൽ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ കെ.കെ മുനീർ, എ.ടി ഹാരിസ്, കെ.കെ ജലീഷ്, ബേനസീറ, പി. സിനി, വി. ഹാജറ, കെ. ജാസ്മിൻ, യു.എ ഷമീമ, പി. ജിഷ, കദീജ റിനു എന്നിവർ സംസാരിച്ചു.
Tags:
LOCAL NEWS