Trending

പ്രശസ്ത ഹെമറ്റോളജിസ്റ്റ് ഡോ. കെ.എ സലീം അന്തരിച്ചു.


കോഴിക്കോട്: പ്രശസ്ത ഹെമറ്റോളജിസ്റ്റ് ഡോ. കെ.എ സലീം (86) അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. സംസ്കാരം നാളെ തിരുവനന്തപുരം പേട്ട ജുമാ മസ്ജിദ് കബർസ്ഥാനിൽ. 1963-ല്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസും(MBBS) പഠനം. 1966-ൽ ജനറൽ മെഡിസിനിൽ എംഡിയും (MD) എടുത്തു. വിദേശത്തായിരുന്നു പരിശീലനം. 1978-82 വർഷത്തിൽ ലണ്ടൻ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻ, പത്തോളജി എന്നിവയിൽ പിജിയും നേടി. മറ്റ് പ്രശസ്ത വിദേശ ഫെലോഷിപ്പുകളും നേടിയിട്ടുണ്ട്.

രോഗി പരിചരണത്തിനൊപ്പം തന്നെ മെഡിക്കൽ അധ്യാപന മേഖലയിലും ഡോ. കെ.എസ്. സലീമിന്റെ സേവനം നിസ്തുലമാണ്. കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിൽ സേവനമനുഷ്ഠിച്ച ഡോ. സലീമിന് വിപുലമായ ശിഷ്യസമ്പത്തുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹെമറ്റോളജി വിഭാഗത്തിന് തുടക്കം കുറിച്ചത് അദ്ദേഹമാണ്. രക്തസംബന്ധമായ പഠനങ്ങളിലും ചികിത്സയിലും രാജ്യത്തുതന്നെ എണ്ണപ്പെട്ട ഡോക്ടർമാരിൽ ഒരാളാണ്. രാജ്യാന്തര തലത്തിലും അറിയപ്പെട്ട ഡോ.സലിം സൗദി അറേബ്യയിൽ കിങ് ഖാലിദ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിൽ അസോഷ്യേറ്റ് പ്രഫസർ ആയും പ്രവർത്തിച്ചു. ലണ്ടനിൽ നാഷനൽ ഹെൽത്ത് സർവീസസിൽ കൺസൾട്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്. 

പരേതയായ പാത്തുമ്മാൾ ആണ് ഭാര്യ. ഡോ. ഷഫീഖ് (ബർമിങ്ങാം, യു.കെ) റഫീഖ് (സൗദി) ഡോ. ആഷിഖ്, ഡോ. സജിക് (യു.കെ) എന്നിവരാണ് മക്കൾ.

Post a Comment

Previous Post Next Post