ഉള്ളിയേരി: ഉള്ളിയേരി തണ്ണീര്‍മലയില്‍ പുല്‍ക്കാടിന് തീപിടിച്ചു. ഏകദേശം 20 ഏക്കറോളം വരുന്ന പ്രദേശത്താണ് അഗ്നിബാധയുണ്ടായത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തിയാണ് തീയണച്ചത്. വാഹനം എത്തിക്കാനാവാത്ത ഇവിടെ ഫയര്‍ ബീറ്റര്‍ ഉപയോഗിച്ചും, കൗണ്ടര്‍ഫയര്‍, ഫയര്‍ ബ്രേക്ക് ചെയ്തും തീ പൂര്‍ണ്ണമായും അണച്ചു. പ്രദേശവാസികളും അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ക്ക് സഹായവുമായി സജീവമായി രംഗത്തുണ്ടായിരുന്നു.
സ്വകാര്യ ആവശ്യത്തിന് സമയവും കാലാവസ്ഥയും നോക്കാതെ തീ ഇടുകയും പിന്നീടത് നിയന്ത്രിക്കാനാവാത്തതുമാണ് പ്രശ്നമാവുന്നത്. ഇത്തരം പ്രവൃത്തികള്‍ വന്‍ അഗ്‌നിബാധയിലേക്ക് നയിക്കുമെന്ന് സേന മുന്നറിയിപ്പ് നല്‍കി. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സജിന്‍.ടിയുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജാഹിര്‍.എം, നിധിപ്രസാദ് ഇ.എം, നിധിന്‍രാജ് ഇ.കെ, ഹോം ഗാര്‍ഡ് രാംദാസ് വിച്ചിച്ചേരി, പ്രതീഷ് എന്നിവര്‍ തീയണക്കുന്നതില്‍ ഏര്‍പ്പെട്ടു.