ഉള്ളിയേരി: സംസ്ഥാന പാതയിൽ ഉള്ളിയേരി കൂമുള്ളിയിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിലും മരത്തിലും ഇടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്ക്. ബാലുശ്ശേരി കാട്ടാമ്പള്ളി സ്വദേശി അസീസ് (50) നാണ് പരിക്കേറ്റത്.
കൂമുള്ളി ആലിൻ ചുവടിന് സമീപം ഇന്ന് വൈകീട്ടായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ അസീസിനെ മൊടക്കല്ലൂർ എംഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.