Trending

ആത്മഹത്യ ചെയ്ത വ്ലോഗര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തും മരിച്ച നിലയില്‍‌.


കാസർകോട്: ജീവനൊടുക്കിയ വ്ലോഗര്‍ ചിന്നു പാപ്പുവിൻ്റെ ആണ്‍സുഹൃത്തും മരിച്ചനിലയില്‍. കാസര്‍കോട് ചൗക്കി സ്വദേശി സന്ദേശ് (29) ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. യുവതിയുടെ മരണത്തെ തുടർന്ന് സന്തോഷ് മാനസ്സികമായി തകർന്നിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സന്ദേശിനെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. അതേസമയം, ചിന്നു പാപ്പുവിന്റെ മരണം തൂങ്ങി മരണമാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു.

ഭര്‍ത്താവുമായി പിരിഞ്ഞ ചിന്നു പാപ്പു ആണ്‍സുഹൃത്തിന് ഒപ്പമായിരുന്നു താമസം. സമൂഹ മാധ്യമങ്ങളിലൂടെ ചിന്നു പാപ്പു എന്നറിയപ്പെട്ടിരുന്ന രേഷ്മ ഒരാഴ്ച മുമ്പാണ് ജീവനൊടുക്കിയത്. ആൺസുഹൃത്ത് രാവിലെ ജോലിക്ക് പോയ സമയത്താണ് ചിന്നു ആത്മഹത്യ ചെയ്തത്. ഇടയ്ക്ക് സുഹൃത്ത് ഫോണിൽ വിളിച്ചെങ്കിലും ചിന്നു എടുത്തില്ല. തുടർന്ന് വീട്ടിൽ വന്ന് നോക്കിയപ്പോഴാണ് ചിന്നുവിനെ തൂങ്ങിമരിച്ച ചെയ്ത നിലയിൽ കണ്ടെത്തിയത്. സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്ന ചിന്നു പാപ്പുവിന് രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്‌സ്‌ ഉണ്ട്.

Post a Comment

Previous Post Next Post