Trending

വയനാട് മാനന്തവാടിയിൽ കാറിനു തീ പിടിച്ച് യുവാവ് മരിച്ചു, ഭാര്യയ്ക്കും മക്കൾക്കും പൊള്ളലേറ്റു.

മാനന്തവാടി: വയനാട് മാനന്തവാടിയിൽ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാറിനു തീ പിടിച്ച് ഒരാൾ മരിച്ചു. കർണാടക കുട്ടത്ത് ബേക്കറി ഷോപ്പ് നടത്തുന്ന കണ്ണൂർ ഇരിട്ടി സ്വദേശി സജീർ (42) ആണ് മരിച്ചത്. ഭാര്യ നജുമുന്നീസക്കും മൂന്ന് കുട്ടികൾക്കും പൊള്ളലേറ്റു. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

മാനന്തവാടി എരുമ തെരുവിൽ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മാരുതി സുസുക്കിയുടെ PY-03-A-3588 എന്ന നമ്പർ കാർ ആണ് കത്തിയത്. കാറിൽ പെട്രോൾ ഒഴിച്ചു തീ കൊടുത്ത് ആത്മഹത്യ ശ്രമം ആണെന്നാണ് വിവരം. മരണപ്പെട്ട യുവാവിന്റെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.


Post a Comment

Previous Post Next Post