ബിഎസ്എൻഎൽ 120 സീനിയർ എക്സിക്യൂട്ടീവ് ട്രെയ്നി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെലികോം (95), ഫിനാൻസ് (25) വിഭാഗങ്ങളിലാണ് അവസരം. ടെലികോം വിഭാഗത്തിലേക്ക് ബിഇ/ ബിടെക് യോഗ്യത വേണം. അവസാന തീയതി മാർച്ച് 07.
ഫിനാൻസ് വിഭാഗം സിഎ/ സിഎംഎ യോഗ്യതയും 21-30 വയസ് പ്രായ പരിധിയുമുണ്ട്. കമ്പ്യൂട്ടർ പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. ശമ്പളം 50,000 രൂപ വരെ. bsnl.co.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.