Trending

പുലിപ്പേടിയിൽ കട്ടിപ്പാറ; വനം വകുപ്പ് നടപടി സ്വീകരിക്കണം.


കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ പെരുന്തോടി ജനവാസമേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുലിയെയും രണ്ടു മക്കളെയും പ്രദേശവാസികൾ കണ്ടുവരുന്നു. ഈ ഭാഗത്തെ കുടുംബങ്ങൾ കാട്ടുമൃഗങ്ങളുടെ ഭീഷണിയിലാണ്. പൊതുജനങ്ങളുടെ ഭീതി അകറ്റുന്നതിനായി പുലികളെ കൂട് വെച്ച് പിടിക്കാൻ ആവശ്യമായ നടപടികൾ വനം വകുപ്പ് സ്വീകരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post