Trending

കോഴിക്കോട് മെഡി.കോളേജിൽ യുവതിയുടെ വയറ്റില്‍ നിന്ന് 23 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു.

കോഴിക്കോട്: കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ യുവതിയുടെ വയറ്റില്‍ നിന്ന് മുഴ നീക്കം ചെയ്തു. 23 കിലോഗ്രാം ഭാരവും 45 സെന്റിമീറ്റര്‍ നീളവും 45 സെന്റിമീറ്റര്‍ വീതിയുമുള്ള അണ്ഡാശയ മുഴയാണ് ശസ്ത്രക്രിയയിലൂടെ നീക്കിയത്. മണിക്കൂറുകൾ നീണ്ട അതി സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി സുഖമായി വരുന്നു. ഇരുപത്തഞ്ചുകാരിയുടെ വയര്‍ അസാധാരണമായി വീര്‍ത്തതിനെ തുടര്‍ന്നായിരുന്നു മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ യുവതി ചികിത്സ തേടിയെത്തിയത്. 

മാതൃ-ശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. അരുണ്‍ പ്രീതിന്റെ നിര്‍ദ്ദേശപ്രകാരം ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ ഡോ. മോളി സാം, അസി. പ്രൊഫസര്‍ ഡോ. സി എം സിദ്ദീഖ്, സീനിയര്‍ റസിഡന്റ് ഡോ. എമില്‍ ജോസ്, അനസ്‌തേഷ്യ വിഭാഗത്തിലേ പ്രൊഫസര്‍ ഡോ. എന്‍ തസ്‌നിം മുഹമ്മദ്, അസി. പ്രൊഫസര്‍ ഡോ. ലക്ഷ്മി വി. നായര്‍ എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

Post a Comment

Previous Post Next Post