Trending

തൃശൂര്‍ പീച്ചിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം.


തൃശൂർ: തൃശൂരിൽ പീച്ചിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മയിലാടുംപാറ സ്വദേശി ഷിജുവാണ് (35) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു വനത്തിനുള്ളിൽ കാട്ടാന ആക്രമണം ഉണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് സംഭവം. 

ഷിബുവിനൊപ്പം നാല് പേരുണ്ടായിരുന്നു. കാട്ടാനയെ കണ്ടതോടെ മറ്റുള്ളവർ ചിതറിയോടുകയും ഷിബു ആനയുടെ മുന്നിൽ പെടുകയായിരുന്നു എന്നാണ് വിവരം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. തുടർന്ന് മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post